LATEST NEWS

Related Posts

NEWSINDIAയുപിയിൽ രാഷ്ട്രീയ മാറ്റം സംഭവിക്കും; ആത്മവിശ്വാസം പ്രകടിപ്പിച്ച് ഖർഗെ

യുപിയിൽ രാഷ്ട്രീയ മാറ്റം സംഭവിക്കും; ആത്മവിശ്വാസം പ്രകടിപ്പിച്ച് ഖർഗെ

ന്യൂഡല്‍ഹി : വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞടുപ്പില്‍  സംസ്ഥാനത്ത് രാഷ്ട്രീയ മാറ്റം  ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് അഖിലേന്ത്യ പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ.2027ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ണായക യോഗത്തിനുശേഷം അദ്ദേഹം എക്‌സ് പോസ്റ്റിലാണ് ഭരണമാറ്റം സംഭവിക്കുമെന്ന പ്രതീക്ഷ പങ്കിട്ടത്. 

തുല്യ അവസരങ്ങളും സാമൂഹ്യനീതിയുമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഇന്ത്യാ സഖ്യവുമായി ചേര്‍ന്ന് സംസ്ഥാനത്ത് ശക്തമായൊരു തെരഞ്ഞെടുപ്പ് ബദല്‍ അവതരിപ്പിക്കാനാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സമാജ്‌വാദി പാർട്ടിയുമായി സീറ്റ് വിഭജന ചർച്ചകൾ പ്രിയങ്ക ഗാന്ധി നേതൃത്വം നല്കും. 17 ന് ആരംഭിക്കുന്ന സീറ്റ് ചര്‍ച്ച പരമാവധി നേരത്തെ തീര്‍ക്കണമെന്നാണ് നിര്‍ദേശം. തര്‍ക്കം പരിഹരിച്ച് ഒന്നിച്ചുനീങ്ങണമെന്നുതന്നെയാണ് പാര്‍ട്ടിയുടെ ഏകാഭിപ്രായം 

ഡിസംബര്‍ ആദ്യവാരം കോണ്‍ഗ്രസ് പ്രചരണത്തിലേക്ക് കടക്കുമെന്ന് ഇന്നത്തെ യോഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധിയും  അഖിലേഷ് യാദവും ഒരുമിച്ചാവും  പ്രചാരണം നടത്തുക. സംസ്ഥാനത്തെ ആകെയുള്ള 403 നിയമസഭാ സീറ്റുകളിൽ 181 സീറ്റുകൾ വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം 

രാഹുൽ ഗാന്ധി,  പ്രിയങ്ക ഗാന്ധി, ഉത്തർപ്രദേശ് കോൺഗ്രസ് ചുമതലയുള്ള രാജേന്ദ്ര പാൽ ഗൗതം, ആരാധന മിശ്ര, ഇമ്രാൻ മസൂദ് തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗത്തിൽ സംബന്ധിച്ചു.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here